Sunday, April 20, 2014

സംഗീതജ്ഞൻ പരപ്പ ഉണ്ണികൃഷ്ണൻ അന്തരിച്ചു....





പ്രമുഖ സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മാവുംകാൽ കോട്ടപ്പാറ ആത്മാരാമത്തിലെ പരപ്പ ഉണ്ണികൃഷ്ണൻ (ടി.പി. ഉണ്ണികൃഷ്ണൻ-60  ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9. 30 നു ആത്മാരാമത്തിൽ.ഭക്തി ഗാനങ്ങൾ ഉൾപ്പെടെ നിരവധി കസ്സെറ്റുകൾ ചിട്ടപ്പെടുത്തി.സീരിയൽ രംഗത്തും പ്രവർത്തിച്ചു. ആയിരക്കണക്കിന് ശിഷ്യ ഗണങ്ങൾ ഉണ്ട്.പരേതനായ കൊടവലം കുഞ്ഞിരാമ വാര്യരുടെയും ടി.പി. ഓമന അമ്മയുടെയും മകനാണ്. ഭാര്യ: കെ. സാവിത്രി.മക്കൾ: കെ. ഹരിമുരളി (സംഗീത അദ്ധ്യാപകൻ, മേലംകോട്ട് എ സികെഎൻ എസ് ജി യുപിഎസ് ), ശ്യാമ ഹരി (അധ്യാപകൻ, കേന്ദ്രീയ വിദ്യാലയം, പെരിങ്ങോം). സഹോദരങ്ങൾ: ടി.പി. ഭാനുമതി അമ്മ (വെള്ളിക്കോത്ത്) ടി.പി. ശ്രീനിവാസൻ (അദ്ധ്യാപകൻ, ഗവ. അന്ധ വിദ്യാലയം, കാസർകോട്, എ ഗ്രേഡ് അർടിസ്റ്റ്, ആകാശവാണി), ടി.പി. രാമചന്ദ്രൻ (ബിസിനസ്), ടി.പി. രുഗ്മിണി, ടി.പി. സോമശേഖരൻ (സംഗീത അദ്ധ്യാപകൻ, കാഞ്ഞങ്ങാട് പി സ്മാരക മന്ദിരം), ടി.പി. യദുനാഥൻ (ബിസിനസ്), ടി.പി. സുദക്ഷിണ (അധ്യാപിക, കുട്ലു ഗോപാലകൃഷ്ണ എച്ച് എസ് എസ് ), പരേതനായ പദ്മനാഭൻ ...

No comments:

Post a Comment